ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിൾ വിദഗ്ധ പരിശോധനക്ക്.
ബംഗളൂരു: കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദം ആശങ്ക ഉയര്‍ത്തുന്നതിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്ക് ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇരുവരും ക്വാറന്‍റീനിലാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. വിശദമായ പരിശോധന ഫലം ലഭിച്ചാലേ കൊറോണ വൈറസിന്‍റെ ഏത് വകഭേദമാണ് ഇവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതെന്ന് കണ്ടെത്താനാകൂ.
നവംബര്‍ ഒന്നിനും 26നും ഇടയില്‍ 94 പേരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തിയത്. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് കോവിഡ് പോസിറ്റീവായത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗളൂരു റൂറല്‍ ഡെപ്യൂട്ടി കമീഷണര്‍ കെ. ശ്രീനിവാസ് പറഞ്ഞു. ഹൈ റിസ്ക് വിഭാഗത്തില്‍പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നിനും 26നും ഇടയില്‍ ഹൈ റിസ്ക് വിഭാഗത്തിലെ രാജ്യങ്ങളില്‍ നിന്ന് 584 പേര്‍ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്.
إرسال تعليق