പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം.

പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടു.
പാലാ: മീനച്ചിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും വിറയലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോഴാണ് ഇടിമുഴക്കം പോലെ 2 സെക്കന്‍ഡു നേരം നീണ്ടു നിന്ന മുഴക്കം അനുഭവപ്പെട്ടത്. പാലാ, പൂവരണി, കൊഴുവനാൽ, കൊച്ചിടപ്പാടി, മൂന്നാനി, ഭരണങ്ങാനം, തിടനാട്, മൂന്നാംതോട്, തീക്കോയി, പനച്ചിപ്പാറ, പനയ്ക്കപ്പാലം, കൊണ്ടൂർ, അരുണാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഇവ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പനയ്ക്കപ്പാലത്ത് കഴിഞ്ഞ ദിവസം സമാന രീതിയിൽ സംഭവം നടന്നിരുന്നു. സംഭവ സമയം ഇടിമുഴക്കം പോലെ ശബ്ദം ഉയർന്നിരുന്നു. മുഴക്കം കേട്ടതായും ശാസ്ത്രീയമായ സ്ഥിരീകരണമില്ലെന്നും മീനച്ചിൽ തഹസിദാർ എസ്. ശ്രീജിത്ത് പറഞ്ഞു. നാശനഷ്ടങ്ങൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Post a Comment

വളരെ പുതിയ വളരെ പഴയ