ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ തുടർച്ചയായി കനത്ത മഴ പെയ്തതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷൻ പരിധിയിൽ നിരവധി പാതകൾ വെള്ളത്തിലായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്. 50 ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ റദ്ദാക്കിയിട്ടുണ്ട്. 45 സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു. കേരളത്തിലൂടെ ഓടുന്ന എട്ട് സര്‍വീസുകളും ഇന്നത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു.
കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളും പൂർണ്ണമായി റദ്ദാക്കിയതിലുണ്ട്. 13352 ആലപ്പുഴ – ധൻബാദ് ഡെയ്‌ലി ബൊക്കാറോ എക്സ്പ്രസ്, 16352 നാഗർകോവിൽ ജംഗ്ഷൻ – മുംബൈ സിഎസ്എംടി ബൈ വീക്ക്ലി എക്സ്പ്രസ്, 12512 കൊച്ചുവേളി – ഗോരഖ്പുർ ജംഗ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്, 17229 തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ജംഗ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്, 18190 എറണാകുളം – ടാറ്റാ നഗർ ദ്വൈവാര എക്സ്പ്രസ്, 22620 തിരുനെൽവേലി – ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ്, 18189 ടാറ്റാനഗർ – എറണാകുളം ദ്വൈവാര എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ