അയൽവാസികൾ തമ്മിൽ വഴക്ക്; ഒരാൾ മരിച്ചു.

അയൽവാസികൾ തമ്മിൽ വഴക്ക്; ഒരാൾ മരിച്ചു.

വരാപ്പുഴ: വഴിത്തർക്കത്തെ തുടർന്നു അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെ അടിയേറ്റു റോഡിൽ വീണു തലയ്ക്കു പരുക്കേറ്റയാൾ മരിച്ചു. വരാപ്പുഴ ദേവസ്വം പാടം  വാധ്യാരുപറമ്പിൽ ഗോപി (62) ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അയൽവാസിയായ അനിൽകുമാറിന്റെ അറസ്റ്റ് വരാപ്പുഴ പൊലീസ് രേഖപ്പെടുത്തി. ഇന്നലെയാണ് സംഭവം. അയൽവാസികളായ ഇവർ തമ്മിൽ വഴിത്തർക്കം പതിവായിരുന്നു.

ഇന്നലെ ഇതു സംബന്ധിച്ചുണ്ടായ വാക്കു തർക്കത്തിനിടെയാണ് അടിപിടിയുണ്ടായത്. ഇതിനിടെ റോഡിലേക്കു തലയടിച്ചു വീണ ഗോപിയെ മകൻ സനോജും അയൽവാസികളും ചേർന്നു പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിൽ തലയടിച്ചു വീണതിനെ തുടർന്നുള്ള പരിക്കാണു മരണ കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനമെന്നു വരാപ്പുഴ ഇൻസ്പെക്ടർ സജീവ് കുമാർ പറഞ്ഞു.  ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

Post a Comment

أحدث أقدم