ശ​മ്പള പ​രി​ഷ്ക​ര​ണം : പ്രക്ഷോഭത്തിനൊരുങ്ങി സ​ര്‍​ക്കാ​ര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാർ.

ശ​മ്പള പ​രി​ഷ്ക​ര​ണം : പ്രക്ഷോഭത്തിനൊരുങ്ങി സ​ര്‍​ക്കാ​ര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാർ.

തി​രു​.: അ​ര്‍​ഹ​മാ​യ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ലെ സ​ര്‍​ക്കാ​ര്‍ അലം​ഭാ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ സര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ദ്ധ്യാ​പ​ക​ര്‍ കെ.​ജി.​എം.​സി.​ടി.​എ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ ഒമ്പ​ത്​ മു​ത​ല്‍ സ​മ​ര​ത്തി​ലേ​ക്ക്.
     ചൊ​വ്വാ​ഴ്ച എ​ല്ലാ മെ​ഡി​ക്ക​ല്‍ കോള​ജി​ലും പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​ജാ​ഥ​യും ഓ​ഫീ​സി​ന്​ ​മുന്നി​ല്‍ ധ​ര്‍​ണ്ണ​യും ന​ട​ത്തും. രോ​ഗി പരി​ച​ര​ണ​ത്തെ ബാ​ധി​ക്കാ​ത്ത ​ത​ര​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധം. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തു വ​രെ പ്ര​ത്യ​ക്ഷ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​ പോകും. ഏ​റെ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ നാ​ലു ​വ​ര്‍​ഷം വൈ​കി ക​ഴി​ഞ്ഞ​ വര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​ണ്​ ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണം വ​ന്ന​ത്. എ​ന്നാ​ല്‍, ഇ​തു​വ​രെ ഭൂ​രി​ഭാ​ഗം അ​ദ്ധ്യാ​പ​ക​ര്‍​ക്കും പു​തു​ക്കി​യ നി​ര​ക്കി​ല്‍ ശ​മ്പ​ള സ്ലി​പ് പോ​ലും ന​ല്‍​കി​യി​ട്ടി​ല്ല. പ​രി​ഷ്ക​ര​ണ​ത്തി​ല്‍ വ​ന്ന വിവി​ധ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.
     കോ​വി​ഡ് പ​രി​ച​ര​ണ​ത്തി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രോ​ടുള്ള വ​ഞ്ച​ന​യാ​ണി​തെ​ന്ന്​ കെ.​ജി.​എം.​സി.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ​ഡോ. ​എ​സ്. ബി​നോ​യി​യും സെ​ക്ര​ട്ട​റി ഡോ. ​നി​ര്‍​മ്മ​ല്‍ ഭാ​സ്ക​റും പ​റ​ഞ്ഞു. എ​ന്‍​ട്രി കേ​ഡ​റി​ലു​ള്ള യു​വ​ഡോ​ക്ട​ര്‍​മാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​​ശ്യ​പ്പെ​ട്ടു.

Post a Comment

أحدث أقدم