കനത്ത മഴ: തമിഴ്‌നാട്ടില്‍ വീട് തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു.

കനത്ത മഴ: തമിഴ്‌നാട്ടില്‍ വീട് തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു.
ചെന്നൈ: കനത്ത മഴയിൽ വീട് തകർന്നു വീണ് നാലു കുട്ടികൾ ഉൾപ്പടെ ഒൻപത് പേർ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
      ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെതുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും വൻനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Post a Comment

വളരെ പുതിയ വളരെ പഴയ