ശബരിമലയിൽ കനത്ത മഴ.

ശബരിമലയിൽ കനത്ത മഴ.
പമ്പ: ശബരിമലയിൽ ശക്തമായ മഴ. വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച മഴ അതേ തീവ്രതയിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മല കയറ്റവും ദുഷ്കരമായി. തീർത്ഥാടകർക്ക് ദീപാരാധന കണ്ട് തൊഴാനുള്ള അവസരവും കനത്ത മഴയിൽ നഷ്ടമായി. പതിനെട്ടാംപടി കയറാനാവാതെ തീർത്ഥാടകർ നടപ്പന്തലിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
     അതേസമയം, സന്നിധാനത്ത് വിരിവയ്ക്കാൻ അനുവദിക്കാത്തതും അനുവദിച്ചാൽ തന്നെ, യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഭക്തജനങ്ങൾ ആകെ ദുരിതത്തിലാണ്. ഭീമമായ ലേലത്തുക കാരണം, കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും ബുദ്ധിമുട്ടിലായി.

Post a Comment

വളരെ പുതിയ വളരെ പഴയ