റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗത തടസ്സം
തിരു.: കനത്ത മഴയെ തുടർന്നു തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്.
പാറശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇതോടെ ട്രെയിൻ ഗതാഗതം ഭാഗികമായി തടപ്പെട്ടു. പാസഞ്ചർ ട്രെയിൻ ഉൾപ്പെടെ റദ്ദാക്കേണ്ടിവരുമെന്നാണ് വിവരം. ട്രെയിൻ സർവീസ് ഇല്ലാത്ത സമയത്താണ് മണ്ണ് ഇടിഞ്ഞത്. അതിനാൽ വലിയ അപകടം ഒഴിവായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ