"ഉല" ഓടിടിയിൽ റിലീസ് ചെയ്തു.
ക്രിയേറ്റീവ് മൂവീസിന്റെ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്ര പരമ്പരയിലാദ്യത്തെ സിനിമയാണ് 'ഉല'. ആലയും ഉലയും അഗ്നിയും ചിത്രത്തിന്റെ പ്രധാന ആശയങ്ങളാണ്. ലോക പ്രശസ്തമായ ആറന്മുള കണ്ണാടി നിർമ്മിക്കുന്ന കുടുംബത്തിലെ ബുദ്ധി മാന്ദ്യമുള്ള കുമാരനും വാരിയത്തെ അമ്മയും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ വികസിക്കുന്നത്.

പ്രായമുള്ളവരെ ആരാധനാലയങ്ങളിൽ നടതള്ളുന്ന പുതു തലമുറയ്ക്ക് മാതൃസ്നേഹത്തിന്റെ സന്ദേശം കൂടി ചിത്രം നൽകുന്നു. വാരിയത്തമ്മയെ ദൂരെയുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന ഉപേക്ഷിച്ചു പോകുകയാണ് അവരുടെ മകനും മരുമകളും.
ഇതിനോടകം ഉല, ബിയോഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പെൻഗിൽഡ് ഫിലിം ഫെസ്റ്റിവൽ, സയാഗു അർബൻ ഫിലിമിക് ഫെസ്റ്റ്, വോക്സ് പോപ്പുലി ഫിലിം ഫെസ്റ്റ്, ഇസിഫ് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ എന്നീ മേളകളിൽ തിരഞ്ഞെടുത്തിരുന്നു.
പത്മരാജന്റെ പെരുവഴിയമ്പലത്തിൽ അസിസ്റ്റൻറ് ഡയറക്ടറായി ചലച്ചിത്ര രംഗത്തെത്തിയ ജി. കൃഷ്ണ സ്വാമിയാണ് ഉലയുടെ സംവിധായകൻ. സ്വാമി ശ്രീനാരായണ ഗുരു, കൂടിയാട്ടം, മാൻ മിഴിയാൾ തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്ത കൃഷ്ണസ്വാമിയുടെ എട്ടാമത്തെ സിനിമയാണ് ഉല. ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ ഉലയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നു.

ഐഡിയ കോമഡി സ്റ്റാർ ഫെയിം സന്തോഷ് മേവടയും ലാലി തിരുവല്ലയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. അജിക്കുട്ടി ന്യൂ ഡൽഹി, ബാബു കോട്ടാങ്ങൽ, ജോർജ് മണിമല, പി. എസ്. രത്നാകര ഷേണായി, മോഹൻ ഡി. കുറിച്ചി, ജിജി വാഴൂർ, പ്രവീൺ, ആറന്മുള ഗോപകുമാർ, നയനൻ നന്ദിയോട്, പള്ളം പി. ജെ., സനീഷ് പാലപ്ര, ഷൈനി സിജോ, സൗമ്യ, തൃഷ്ണ എന്നിവരാണ് അഭിനേതാക്കൾ. സംഗീതം മുരളി സിത്താര. ക്യാമറ ഷിബു കോട്ടയം, ലിജു. പ്രൊഡക്ഷൻ കൺട്രോളർ വിജയൻ പാലാ. പി.ആർ.ഒ. ശിവാ വെങ്കിടേഷ്. കെ. എന്നിവരാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ