നാല് ട്രെയിനുകള്‍ കൂടി റദ്ദാക്കി.

നാല് ട്രെയിനുകള്‍ കൂടി റദ്ദാക്കി.
തിരു.: തിരുവനന്തപുരം–നാഗര്‍കോവില്‍ പാതയില്‍ തിങ്കളാഴ്ചത്തെ നാല് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം–തിരുവനന്തപുരം (06425), നാഗര്‍കോവില്‍– തിരുവനന്തപുരം (06426) എക്സ്പ്രസുകള്‍, തിരുവനന്തപുരം– നാഗര്‍കോവില്‍(06427), തിരുവനന്തപുരം– നാഗര്‍കോവില്‍ (06435) എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്. 17 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
      നേരത്തെ, ആന്ധ്ര- വിജയവാഡ ഡിവിഷനിൽ മഴയും വെള്ളപ്പൊക്കവും കാരണം കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കിയിരുന്നു. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ്, നാഗർകോവിൽ– തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസ് എന്നിവ റദ്ദാക്കി. ആലപ്പുഴ - ധൻബാദ് ബൊക്കാറോ, നാഗർകോവിൽ - മുംബൈ ബൈ വീക്കിലി, കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ, തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി, എറണാകുളം - ടാറ്റാനഗർ എന്നീ എക്സ്പ്രസ് ട്രെയിനുകളും തിരുനെൽവേലി - ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിനും നേരത്തെ റദ്ദാക്കിയിരുന്നു. ധൻബാദ് - ആലപ്പുഴ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തു. വെള്ളിയാഴ്ച ധൻബാദിൽ നിന്ന് പുറപ്പെട്ട ധൻബാദ് - ആലപ്പുഴ പ്രതിദിന ബൊക്കാറോ എക്സ്പ്രസ്, റൂർക്കല സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. കനത്ത മഴയിൽ വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷനുകളിൽ പല സ്റ്റേഷനുകളും പാളങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

Post a Comment

أحدث أقدم