പുതിയ ന്യൂനമര്‍ദ്ദം നാളെ; കേരളത്തില്‍ മഴ തുടരും.
തിരു.: ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നവംബര്‍ 30 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ 2 വരെ കനത്ത മഴ ഉണ്ടാകില്ലെന്നാണ് പ്രവചനം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കന്യാകുമാരി ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. നവംബര്‍ 29ന് ചക്രവാതച്ചുഴി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. വടക്ക് കിഴക്കന്‍ കാറ്റ് തെക്ക് ആന്ധ്ര - തമിഴ്‌നാട് തീരങ്ങളില്‍ ശക്തി പ്രാപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ