ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ.

ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ.


തിരു.: സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ ധാരണ ആയിരിക്കെ, ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ രംഗത്തെത്തി. ഓട്ടോ മിനിമം ചാർജ്ജ് നിലവിൽ ഉള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടി 30 രൂപ ആക്കണമെന്നാണാവശ്യം. എന്നാൽ മിനിമം ചാർജായ 25 രൂപയ്ക്ക് ഒരു ഓട്ടോറിക്ഷ പോലും ഓടുന്നില്ല. ഇനി മിനിമം ചാർജ്ജ് 30 രൂപയാക്കി ഉത്തരവിറങ്ങിയാലും, ആ തുകയ്ക്ക് ആരും ഓടുകയില്ല എന്നതാണ് വസ്തുത. റോഡിൻ്റെ ശോച്യാവസ്ഥയും മറ്റും പറഞ്ഞ് ചാർജ്ജ് കൂട്ടിക്കൊണ്ടേയിരിക്കും.

     നിലവിൽത്തന്നെ ടൂറിസ്റ്റ് വാഹനങ്ങൾ നിരക്ക് കൂട്ടി ഓടിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ ഓട്ടോ മിനിമം നിരക്ക് 25 രൂപയാണ്. കിലോമീറ്ററിന് പിന്നീടുള്ള നിരക്ക് 12 രൂപയും. ഇപ്പോഴത്തെ ടാക്സി മിനിമം നിരക്ക് 175 രൂപയാണ്. പിന്നീടുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. നാല് ചക്ര ഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്ക് 30 രൂപയാണ്. 

     ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപയാക്കിയാണ് അന്ന് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടി. 2018 ഡിസംബറിൽ ഡീസൽ വില 72 രൂപയായിരുന്നു. പെട്രോൾ വില 76 രൂപയും. ഇന്നത് പെട്രോളിന് നൂറ് കടന്ന് 105 രൂപയോളമായി, ഡീസലിന് 92 രൂപയോളവും. രണ്ടിനും വില നൂറ് കടന്നതും, ദീപാവലിക്ക് മുമ്പായി കേന്ദ്ര നികുതി കുറച്ചതു കൊണ്ട് വില കുറയുകയുമുണ്ടായി. എന്നാൽ, സംസ്ഥാന സർക്കാർ നികുതിയിളവ് നൽകാഞ്ഞതിനാൽ, വലിയ ആശ്വാസമുണ്ടായില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ