കോട്ടയം നഗരസഭ യു ഡി എഫിന് തന്നെ.

കോട്ടയം നഗരസഭ യു ഡി എഫിന് തന്നെ.
കോട്ടയം നഗരസഭാ ചെയർമാനായി യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബിൻസിക്ക് 22 വോട്ടും 
എതിർ സ്ഥാനാർത്ഥി എൽ ഡി എഫിലെ ഷീജാ അനിലിന്  21 വോട്ടും ലഭിച്ചു. എൽ ഡി എഫിന്റെ ഒരംഗം ആശുപത്രിയിലായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
അതിനാൽ നറുക്കെടുപ്പ് ഇല്ലാതെ ബിൻസി ചെയർ പേഴ്സണായി. യു ഡി എഫിനും എൽ ഡി എഫിനും 22  വീതം തുല്യ അംഗബലമാണ് നഗരസഭയിൽ. 8 അംഗങ്ങളുള്ള ബിജെപി സ്ഥാനാർത്ഥി ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുറത്തായി.
സെപ്റ്റംബർ 24 നാണ് എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെത്തുടർന്ന് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. ബി ജെ പി അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു.
     ആദ്യത്തെ തവണ സ്വതന്ത്രയായി വിജയിച്ച ബിൻസി സെബാസ്റ്റ്യനെ കൂടി ഉൾപ്പെടുത്തിയാണ് യുഡിഎഫ്  അംഗങ്ങളുടെ എണ്ണം 22 ആയത് എൽഡിഎഫ് അംഗങ്ങളുടെ എണ്ണവും 22 ആയി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിൻസി ആദ്യം ചെയർ പേഴ്സണായത്.
ഇത്തവണ എൽഡിഎഫിലെ ഒരംഗം വോട്ടെടുപ്പിൽ പങ്കെടുക്കാത്തതു കൊണ്ട് ബിൻസി വീണ്ടു  തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Post a Comment

أحدث أقدم