വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന രാജ്യത്ത് ഫോൺ വിളിയുടെ ചെലവും കൂടും.
മുംബൈ: രാജ്യത്ത് ഫോൺ വിളിയുടെ ചെലവുയരാൻ കളമൊരുങ്ങുന്നു. വെള്ളിയാഴ്ച മുതൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ ഉയർത്താൻ ഭാരതി എയർടെൽ തീരുമാനിച്ചു. 2019 ഡിസംബറിനു ശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈൽ ഫോൺ നിരക്കുകൾ കൂട്ടുന്നത്.
ടെലികോം കമ്പനികൾക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നില നിർത്തുന്നതിന് കേന്ദ്രസർക്കാർ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വർദ്ധന പ്രാബല്യത്തിൽ വരുത്തുന്നതെന്നാണ് റിപ്പോർട്ട്. എയർടെല്ലിനും വോഡഫോൺ ഐഡിയ (വി)യ്ക്കും പിന്നാലെ റിലയൻസ് ജിയോയും ഉടൻ നിരക്കു വർദ്ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.
إرسال تعليق