ശബരിമല ദര്‍ശനം: വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിങ്.

ശബരിമല ദര്‍ശനം: വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബുക്കിങ്.
ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ് തുടങ്ങും. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെർച്വൽ ക്യൂവിന് പുറമെയാണിത്.
ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എവിടെയൊക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചിരുന്നു. വെർച്വൽ ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേയായിരുന്നു ഇത്.
സ്പോട്ട് ബുക്കിങ്ങിന് ആധാർ കാർഡ്, വോട്ടർ ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്പോർട്ടും ഉപയോഗിക്കാം. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുന്ന വിധം സോഫ്റ്റ് വെയറിൽ മാറ്റം വരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم