വിദേശയാത്രക്കുള്ള ക്ലിയറൻസ് സ‍ർട്ടിഫിക്കറ്റ് ഇനി പൊലീസിൽ നിന്നും ലഭിക്കില്ല.

വിദേശയാത്രക്കുള്ള ക്ലിയറൻസ് സ‍ർട്ടിഫിക്കറ്റ് ഇനി പൊലീസിൽ നിന്നും ലഭിക്കില്ല.
തിരു.: വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവർക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. പൊലീസ് മേധാവിമാരുടെ  ഓഫീസിൽ നിന്നോ പൊലീസ് സ്റ്റേഷനുകളിൽ നിന്നോ ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകില്ല. ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. പാസ്പോര്‍ട്ട്‌ ഓഫീസ് വഴിയാകും  ഇനി മുതൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നൽകുക. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് എന്ന കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം.



Post a Comment

വളരെ പുതിയ വളരെ പഴയ