അപ്പാച്ചിമേട്ടിൽ ഉണ്ടയെറിയാം, ശരംകുത്തിയിൽ ശരം കുത്താം. പരമ്പരാഗത പാതയിലൂടെ തീർത്ഥാടനത്തിന് അനുമതി ഉടൻ.

അപ്പാച്ചിമേട്ടിൽ ഉണ്ടയെറിയാം, ശരംകുത്തിയിൽ ശരം കുത്താം. പരമ്പരാഗത പാതയിലൂടെ തീർത്ഥാടനത്തിന് അനുമതി ഉടൻ.
ശബരിമല: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു വരുന്നത് പരിഗണിച്ച്, നീലിമല വഴിയുള്ള പരമ്പരാഗതപാത തുറക്കാൻ നടപടി തുടങ്ങുന്നു. രണ്ട് വർഷത്തിന് ശേഷമാണ് പരമ്പരാഗത പാത തുറക്കുന്നത്. ആചാരപരമായി കെട്ട് നിറച്ചെത്തുന്ന കന്നി അയ്യപ്പന്മാർ അപ്പാച്ചിമേട്ടിലും ഇപ്പാച്ചിമേട്ടിലും അരിയുണ്ട എറിഞ്ഞ്, വനദേവതമാരെ പ്രീതിപ്പെടുത്തുന്നതും ശരംകുത്തി ആലിൽ കന്നി അയ്യപ്പൻമാർ ശരം കുത്തുന്നതും കോവിഡിന്റെ പേരിൽ നിഷേധിച്ചിരുന്നു. ഭക്തർ കൊണ്ടു വരുന്ന നെയ്യ് അഭിഷേകം ചെയ്യാനാകാത്തത് ഇന്നും തീർത്ഥാടകർക്ക് വിഷമമായി തുടരുന്നു. 
       ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത ശേഷം അത് റദ്ദാക്കുന്നവരുടെ എണ്ണവും കുറഞ്ഞു തുടങ്ങി. പമ്പയിൽ ഇരുമുടിക്കെട്ട് നിറയ്ക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളിൽ വന്ന ഇളവുമാണ് ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ് വന്നത്.
      ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ഈ വർഷം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് ഇന്നാണ്. രാവിലെ തന്നെ നാലായിരത്തിലേറെ ഭക്തർ ദർശനത്തിനായി എത്തിയിട്ടുണ്ട്. ഇന്നലെ 12,345 പേരാണ് ദർശനത്തിയായി എത്തിയത്. ഇന്നലെ 9 മണിയോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. 20 ന് ശേഷം ഭക്തരുടെ എന്നതിൽ വർദ്ധനയുണ്ടാകുമെന്ന് ദിവസം ബോർഡ് അധികൃതർ പ്രതീക്ഷിച്ചിരുന്നു.
     അതിനിടെ, ക്ഷേത്രസന്നിധിയിൽ ദുരിതാശ്വാസ നിധി എന്ന് മലയാളത്തിൽ എഴുതിയ കാണിക്കവഞ്ചി എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ചിത്രം ശരിയാണെങ്കിൽ, തീർത്ഥാടകരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. മലയാളത്തിൽ എഴുതിയിരിക്കുന്നതിനാൽ ഇതര സംസ്ഥാന ഭക്തർ ദേവസ്വം കാണിക്കയെന്ന് തെറ്റിദ്ധരിച്ച് കാണിക്കയിടാനുള്ള സാധ്യതയുണ്ട്.
     തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പൂർണ്ണമായും പിൻവലിച്ചു. മഴയുടെ തോത് കുറഞ്ഞതും പമ്പ, കക്കി ഡാമുകൾ തുറന്നിട്ടും ജലനിരപ്പിൽ കാര്യമായ വർദ്ധന ഉണ്ടാകാത്തതും പരിഗണിച്ചാണ് നടപടി. അയ്യപ്പൻമാർ നിലയ്ക്കലിലേക്ക് എത്തുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളിൽ തുടരണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. പമ്പയിലേക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസിന് ഏർപ്പെടുത്തിയ സമയക്രമവും നീക്കിയിട്ടുണ്ട്. എന്നാൽ ഭക്തരുടെ വാഹനങ്ങൾ പമ്പയിൽ എത്താൻ അനുവദിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പടികയറ്റം പുനരാരംഭിച്ചതെങ്കിലും 12,345 അയ്യപ്പൻമാർ ദർശനം നടത്തി. 

Post a Comment

വളരെ പുതിയ വളരെ പഴയ