നടനും സംവിധായകനുമായ ആർ. എൻ. ആർ മനോഹർ (61) അന്തരിച്ചു.

നടനും സംവിധായകനുമായ ആർ. എൻ. ആർ മനോഹർ (61) അന്തരിച്ചു.
ചെന്നൈ: നടനും സംവിധായകനുമായ ആർ. എൻ. ആർ മനോഹർ (61) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം.
    ഐ. വി. ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ഐ. വി. ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചു. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോ​ഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്റെ വീരമേ വാ​ഗൈ സൂഡും ആണ് അവസാന ചിത്രം.

Post a Comment

أحدث أقدم