ആദ്യ ദിനത്തിൽ
50,268 പേർ ഹാജർ.
കോട്ടയം: സ്‌കൂൾ തുറന്ന ആദ്യ ദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ ഹാജരായത് 50,268 വിദ്യാർത്ഥികൾ. പ്ലസ് ടു ക്ലാസിൽ 8744 വിദ്യാർഥികൾ ഹാജരായി. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെത്തിയത് 41,524 വിദ്യാർഥികൾ.
പത്താം ക്ലാസിലാണ് ഏറ്റവുമധികം വിദ്യാർത്ഥികളെത്തിയത് 10,286 പേർ. ഒന്നാംതരം-4341, രണ്ടാംതരം-3824, മൂന്നാംതരം-4109, നാലാംതരം-4298, അഞ്ചാംതരം-4862, ആറാംതരം-4610, അഞ്ചാംതരം-5194 എന്നിങ്ങനെയാണ് വിദ്യാർത്ഥികളെത്തിയത്. 7051 അദ്ധ്യാപകർ ജോലിക്കെത്തി.
എട്ട്, ഒൻപത്, പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടില്ല. ഹയർ സെക്കൻഡറിയിൽ 1618 അദ്ധ്യാപകർ ജോലിക്കെത്തി.
ജില്ലയിലെ 912 സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 1,58,683 വിദ്യാർത്ഥികളും 134 സ്‌കൂളുകളിലായി പ്ലസ് ടുവിന് 22,000 വിദ്യാർത്ഥികളാണുമാണുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ