തമിഴ്നാട്ടിലും പുതുച്ചേരിയിലും അതിതീവ്ര മഴ; 263 കുടിലുകളും 70 വീടുകളും തകർന്നു.
ചെന്നൈ: തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 24 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചൊവ്വ പുലർച്ചെ 5.30 വരെ ചെന്നൈയിൽ 4.9 സെന്റിമീറ്റർ മഴയും പുതുച്ചേരിയിൽ 8 സെന്റിമീറ്റർ മഴയും ലഭിച്ചു.
മഴ കനത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ പല ജില്ലകളും പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്കൂളുകളും കോളജുകളും അടഞ്ഞു കിടന്നു. ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായ മേഖലകളിൽ അധികൃതർ 41 ബോട്ടുകൾ വിന്യസിച്ചു. കനത്ത മഴയിൽ ഇതുവരെ 4 മരണങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. 263 കുടിലുകള്‍ക്കും 70 വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. 300 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ