ജഡ്‌ജി അവധിയിൽ; നിയമസഭാ കയ്യാങ്കളി കേസ് ഡിസംബർ 22 ലേക്ക് മാറ്റി.

ജഡ്‌ജി അവധിയിൽ; നിയമസഭാ കയ്യാങ്കളി കേസ് ഡിസംബർ 22 ലേക്ക് മാറ്റി.
തിരു.: മുൻ ധനമന്ത്രി കെ. എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ്, ജഡ്‌ജി അവധിയിലായതു കാരണം അടുത്ത മാസം 22ലേക്കു മാറ്റി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കെ. ടി. ജലീൽ എംഎൽഎ, ഇടതു നേതാക്കളായ ഇ. പി. ജയരാജൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.
വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ടു കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ. എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20  ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതാണ് പൊലീസ് കേസ്.

Post a Comment

വളരെ പുതിയ വളരെ പഴയ