മൂന്ന് വർഷത്തിനു ശേഷം ഇടുക്കി ഡാം തുറന്നു.

മൂന്ന് വർഷത്തിനു ശേഷം ഇടുക്കി ഡാം തുറന്നു.

   
ഇടുക്കി: നാളെ മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത്, ജലനിരപ്പ് ക്രമീകരിക്കാനായി ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിൽ കർശന ജാഗ്രതാ നിര്‍ദ്ദേശം നൽകി. നിലവിൽ 2398.04 അടിയാണ് ജലനിരപ്പ്. ജലം ഒഴുകി വരുന്ന സ്ഥലങ്ങളിൽ മീന്‍ പിടിത്തം, സെല്‍ഫി, വീഡിയോ ചിത്രീകരണം, ഫേസ്ബുക്ക് ലൈവ് എന്നിവയും നിരോധിച്ചു. 2018ന് ശേഷം ഇതാദ്യമാണ് ഡാം തുറക്കുന്നത്. അഞ്ചു തവണ മാത്രമെ ഇതിനു മുൻപ് ഇടുക്കി ഡാം തുറന്നിട്ടുള്ളൂ. മന്ത്രിമാരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.   

       സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.

Post a Comment

വളരെ പുതിയ വളരെ പഴയ