ഐപിഎൽ ഫൈനൽ ഇന്ന്

ഐപിഎൽ ഫൈനൽ ഇന്ന് 

   


ദുബൈ: ഐപിഎല്‍ കിരീടം ചെന്നൈയിലേയ്ക്കോ കൊല്‍ക്കത്തയിലേയ്ക്കോ എന്ന് ഇന്നറിയാം. രാത്രി 7.30ന് ദുബായിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്  – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  കലാശപ്പോര്. ചെന്നൈ നാലാം കിരീടവും കൊല്‍ക്കത്ത മൂന്നാം കിരീടവുമാണ് ലക്ഷ്യം വയ്ക്കുന്നത്. യു.എ.ഇയില്‍ മൂന്നു തവണ ഏറ്റമുട്ടിയപ്പോള്‍ രണ്ടു തവണയും ജയം ചെന്നൈയ്ക്കായിരുന്നു.  

      ഇന്ത്യയില്‍ തുടങ്ങി യുഎഇയില്‍ ഫിനിഷിങ് ലൈനിനോട് അടുക്കുന്ന ഐപിഎല്‍ കിരീടപ്പോരില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ടീമുകള്‍ മാത്രം. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഒരേ ഫോമില്‍ തുടരുന്ന ചെന്നൈയ്ക്ക് മുന്നിലേയ്ക്കെത്തുന്നത് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.  14 മല്‍സരങ്ങളില്‍ ഒന്‍പതും വിജയിച്ചവരാണ് ചെന്നൈ. ഇന്ത്യയില്‍ നടന്ന ഏഴ് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാനായത്. 

       യുഎയില്‍ എത്തിയതോടെ ഏഴില്‍ അഞ്ചു മല്‍സരങ്ങളും വിജയിച്ച്  കെ.കെ.ആർ പ്ലേ ഓഫ് ഉറപ്പിച്ചു. ക്വാളിഫയറില്‍ ഇരുടീമും ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്. ഡല്‍ഹിയെ തോല്‍പിച്ച അതേ ടീമിനെ ചെന്നൈയും കൊല്‍ക്കത്തയും ഫൈനലിലും നിലനിര്‍ത്തിയേക്കും. യു.എ.ഇയില്‍ മൂന്നു തവണ ഏറ്റമുട്ടിയപ്പോള്‍ രണ്ടു തവണയും ജയം ചെന്നൈയ്ക്കായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ