സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.
കോട്ടയം: കറുകച്ചാലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളായ പുരുഷോത്തമൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കറുകച്ചാൽ നെത്തല്ലൂരിന് സമീപമാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുത്ത മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്.
റാന്നിയിൽ നിന്നും കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്തു നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെയും നില അതീവ ഗുരുതരമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ