പ്രളയ ദുരന്തത്തിൻ്റെ ഉത്തരവാദി പിണറായി വിജയൻ സർക്കാരാണെന്ന് പി. സി. ജോർജ്ജ്.

പ്രളയ ദുരന്തത്തിൻ്റെ ഉത്തരവാദി പിണറായി വിജയൻ സർക്കാരാണെന്ന് പി. സി. ജോർജ്ജ്.
കോട്ടയം: പ്രളയ ദുരന്തത്തിൻ്റെ ഉത്തരവാദി പിണറായി വിജയൻ സർക്കാരാണെന്ന് പി. സി. ജോർജ്ജ്. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ പരാജയം വ്യക്തമാക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തം. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണം. അപകടാവസ്ഥയിൽ ആയിരിക്കുന്ന  മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം അടിയന്തരമായി പണിയാനുള്ള നടപടി  പിണറായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി. സി. ജോർജ്ജ് ആവശ്യപ്പെട്ടു.
      കെടുതികൾ നേരിടാൻ കേന്ദ്ര സഹായം നിർബന്ധമായും ലഭ്യമാക്കണം. അതിനു വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ