സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ഗോള്‍ വേട്ടയില്‍ ലയണല്‍ മെസ്സിയെ മറികടന്ന് സുനില്‍ ഛേത്രി.

സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ഗോള്‍ വേട്ടയില്‍ ലയണല്‍ മെസ്സിയെ മറികടന്ന് സുനില്‍ ഛേത്രി.
മാലദ്വീപ്: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ നേപ്പാളിനെ തകര്‍ത്തത്. കളിയുടെ ആദ്യവസാനം മേധാവിത്വം പുലര്‍ത്തിയാണ് ഇന്ത്യയുടെ വിജയം. എട്ടാം തവണയാണ് ഇന്ത്യ സാഫ് കിരീടത്തില്‍ മുത്തമിടുന്നത്.
      49ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഇതോടെ അന്താരാഷ്ട്ര മത്സരത്തില്‍ 80 ഗോള്‍ നേട്ടം അദേഹം സ്വന്തമാക്കി. അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്കൊപ്പമാണ് ഛേത്രിയുടെ ഇപ്പോഴത്തെ സ്ഥാനം. 50ാം മിനിറ്റില്‍ സുരേഷ് സിങ്ങും 91-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഗോള്‍ നേടി. അഞ്ചു ഗോള്‍ നേടിയ സുനില്‍ ഛേത്രി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി.
        കഴിഞ്ഞ ദിവസം, ഇന്ത്യ - നേപ്പാള്‍ മത്സരത്തിലെ ഗോളോടെ ഛേത്രി, പെലെയ്ക്ക് (77) ഒപ്പമെത്തിയിരുന്നു. 124 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 79 ഗോളുകള്‍ നേടിയത്. ഗോള്‍ ശരാശരിയില്‍ മെസ്സി ഛേത്രിയെക്കാള്‍ പിന്നിലാണ്. മെസ്സിക്ക് 80 ഗോള്‍ നേടാന്‍ വേണ്ടി വന്നത് 155 മത്സരങ്ങളാണ്. മന്‍വീര്‍ സിങ്ങാണ് മാലദ്വീപിനെതിരെ ഇന്ത്യയുടെ 3ാം ഗോള്‍ നേടിയത്.

മികച്ച ഗോള്‍ വേട്ടക്കാര്‍

ക്രിസ്റ്റ്യാനോ (പോര്‍ച്ചുഗല്‍): 115 (182)

അലി ദേയി (ഇറാന്‍): 109 (149)

മുഖ്താര്‍ ദഹാരി (മലേഷ്യ): 89 (142)

ഫെറങ്ക് പുസ്‌കാസ് (ഹംഗറി): 84 (85)

സുനില്‍ ഛേത്രി (ഇന്ത്യ): 80 (124)

ലയണല്‍ മെസ്സി (അര്‍ജന്റീന): 80 (155)

ഗോഡ്‌ഫ്രെ ചിറ്റാലു (സാംബിയ): 79 (111)

Post a Comment

വളരെ പുതിയ വളരെ പഴയ