വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട ആളെ രക്ഷപ്പെടുത്തി.
കായംകുളം: ശക്തമായ കാറ്റിൽ കായലിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട ആളെ മണിക്കൂറുകൾക്കു ശേഷം രക്ഷപ്പെടുത്തി. തറയിൽകടവ് കമലവിലാസത്തിൽ ജലരാജനാ(50)ണ് അപകടത്തിൽപ്പെട്ടത്. മത്സ്യം വിറ്റ ശേഷം വള്ളത്തിൽ തിരികെ പോകുന്നതിനിടെ പുതുപ്പള്ളി മുട്ടത്ത്മണ്ണ കടവിനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം.
വള്ളം ഒഴുകിപ്പോകുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഈ സമയമത്രയും ജലരാജൻ വള്ളത്തിന്റെ വശങ്ങളിൽ പിടിച്ചു കിടക്കുകയായിരുന്നു. തുടർന്നു മറ്റൊരു വള്ളത്തിൽ കെട്ടി മറിഞ്ഞ വള്ളത്തെയും ജലരാജനെയും കരയ്ക്കെത്തിച്ചു. രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ എസ്. താഹ, പ്രസന്നകുമാർ, ശ്രീകുമാർ, രാജേഷ്, നിഷാദ്, ജിമ്മി, വൈശാഖ്, സുധീഷ്, അൻവർ സാദത്ത്, പ്രമോദ്കുമാർ എന്നിവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ