കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി; തുടർന്നുണ്ടായ സംഘർഷത്തില്‍ മരണം എട്ടായി.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കയറിയ സംഭവത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഇതില്‍ നാല് പേര്‍ കര്‍ഷകരാണ്. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമയി കളക്ടറേറ്റ് വളയുമെന്ന് കിസാന്‍ മോര്‍ച്ച വ്യക്തമക്കി. അപകടം വരുത്തിയ കാറിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ. ദര്‍ശന്‍ പാല്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഖേരിയില്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
Avane with respect to law,thookkileettanam
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ