കൃഷിക്കാരെ വാഹനം കയറ്റി കൊലപ്പെടുത്തിയവരെ ശിക്ഷിക്കണം: പി. സി. തോമസ്.

കൃഷിക്കാരെ വാഹനം കയറ്റി  കൊലപ്പെടുത്തിയവരെ ശിക്ഷിക്കണം: പി. സി. തോമസ്.
ഉത്തർ പ്രദേശിൽ കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് സമരം ചെയ്തവരെയും, അതിനെതിരെ  നീങ്ങുന്നവരെ  തടഞ്ഞവരേയും,  പ്രതികാരബുദ്ധിയോടെ വാഹനം കയറ്റി കൊലപ്പെടുത്തിയ കുറ്റം വളരെ  രൂക്ഷമായി കാണെണമെന്നും, തക്കതായ ശിക്ഷ അവർക്ക് കിട്ടത്തക്ക രീതിയിലുള്ള നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
      പ്രാകൃതമായ രീതിയാണ്  ബന്ധപ്പെട്ട ക്രൂരന്മാർ അവലംബിച്ചത്. അതുമായി ബന്ധപ്പെട്ടവ൪ ഏതെങ്കിലും തരത്തിലുള്ള സ്ഥാനമാനങ്ങൾ വാഹിക്കുന്നുണ്ടെങ്കിൽ, അവർ ഉടൻ രാജി വെക്കണം. വാഹന ഉടമയും അരുംകൊലയ്ക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ ആളുടെ പിതാവ് കേന്ദ്ര മന്ത്രിസ്ഥാനം അടിയന്തരമായി ഒഴിയണം. മുഴുവൻ കുറ്റക്കാരേയും സഹായികളെയും ഉടൻ അറസ്റ്റ് ചെയ്യണം. ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടിയാൽ കോടതി ഇടപെടുമെന്നാണ്  ജനങ്ങളുടെ ബോധ്യം. ജുഡീഷ്യൽ അന്വേഷണം നല്ലതാണെങ്കിലും  ക്രിമിനൽകുറ്റം നടന്നത് കണക്കിലെടുത്ത് അന്വേഷണം നടത്തുക സംസ്ഥാന സർക്കാരിൻറെ ചുമതലയാണ്. അതിൽ ഒരു വീഴ്ചയും വരരുത് തോമസ്  പറഞ്ഞു.
    പരിക്കേറ്റവരേയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കാണാൻ ചെന്ന പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്ത വിചിത്രമായ രീതിയാണ് സംസ്ഥാന സർക്കാർ അവലംബിക്കുന്നത് എന്നത് ഞെട്ടലുണ്ടാക്കുന്നു എന്നും തോമസ് ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم