ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കുവാൻ ബോധപൂർവ്വമുള്ള ശ്രമം നടക്കുന്നു: ശബരിമല അയ്യപ്പസേവാ സമാജം.
തിരുവല്ല: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എല്ലാ ടെസ്റ്റുകളും നടത്തി വരുന്ന അയ്യപ്പഭക്തന്മാരെ ആചാരപരമായ ദർശനത്തിന് ദേവസ്വം ബോർഡും പോലീസും അനുവദിക്കുന്നില്ല. 41 ദിവസത്തെ കഠിനമായ വ്രതമനുഷ്ഠിച്ച്, പമ്പയിൽ കുളിച്ച് പിതൃതർപ്പണം ചെയ്ത് വരുന്ന അയ്യപ്പ ഭക്തന്മാർക്ക്, നീലിമലയിലെ പരമ്പരാഗത പാതയിലൂടെ ശബരിപീഠം, ശരംകുത്തിയാൽ എന്നിവിടങ്ങളിൽ കാലങ്ങളായി നടന്നു വരുന്ന ആചാരങ്ങൾ നടത്തുവാനും നെയ്യഭിഷേകം ചെയ്യുവാനുള്ള അവകാശം നൽകണമെന്ന് അയ്യപ്പസേവാസമാജം, ദേവസ്വം ബോർഡിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ദേവസ്വം മന്ത്രിയ്ക്കും ദേവസ്വം ബോർഡിനും നിവേദനങ്ങൾ നൽകി.
തുലാമാസ പൂജകൾക്ക് മുൻപായി മേൽപ്പറഞ്ഞ കാര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ ഭക്തജനങ്ങളുമായി ചേർന്ന് പ്രത്യക്ഷ സമര മാർഗ്ഗങ്ങളിലേക്ക് നീങ്ങുമെന്ന് ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി എം. കെ. അരവിന്ദാക്ഷൻ എന്നിവർ അറിയിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളോടും ആരാധനാ സമ്പ്രദായങ്ങളോടുമുള്ള അവഗണന അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
إرسال تعليق