എബിസി പദ്ധതി പുനരാരംഭിക്കണം: എബി ഐപ്പ്.
കോട്ടയം: നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും അതുവഴി തെരുവു നായ് ശല്യം ഇല്ലാതെ ആക്കുന്നതിനും ഉതകുന്ന (ആനിമൽ ബർത്ത് കൺട്രോൾ) എബിസി പദ്ധതി കോട്ടയം ജില്ലാ മൃഗാശുപത്രിയിൽ ഉടൻ പുനരാരംഭിക്കണമെന്ന് പൊതുപ്രവർത്തകൻ എബി ഐപ്പ് ആവശ്യപ്പെട്ടു. ആറു മാസമായി ഇവിടെ വന്ധീധീകരണ ശസ്ത്രക്രിയ നടത്തുന്നില്ല. ആവശ്യമായ പണം അനുവദിക്കാത്തതാണ്, ഈ പദ്ധതി മുടങ്ങാൻ കാരണമെന്നാണ് ആശുപത്രി അധൃകൃതരുടെ വാദം. സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രീയയ്ക്ക് മൂവായിരം രൂപ വരെ ചിലവ് വരും. തെരുവു നായ്ക്കളുടെ ശല്യം അനുദിനം വർദ്ധിച്ചു വരുന്നതിന് ഈ പദ്ധതിയുടെ അഭാവം ഒരു പ്രധാന കാരണമാണ്. ജില്ലാ പഞ്ചായത്ത് പണം അനുവദിക്കാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം എന്ന ആക്ഷേപം ശക്തമാണ്. അത് എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Komban bus
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ