കേന്ദ്ര ഭരണം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി: രാജേഷ് നട്ടാശേരി
ഏറ്റുമാനൂർ: കേന്ദ്ര സർക്കാർ, കേന്ദ്രഭരണം പോലും സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയതായി എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. വൈദ്യുതി നിലയങ്ങൾ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന, മണ്ണെണ്ണ വിളക്ക് കത്തിച്ച് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാനത്താവങ്ങൾ മുതൽ റോഡുകൾ വരെ കേന്ദ്രം സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ്. രാജ്യത്തിൻ്റെ പൈതൃക സ്വത്തുക്കൾ മുഴുവൻ വിറ്റ് തുലയ്ക്കുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എല്ലാം സ്വകാര്യ മേഖലയ്ക്ക് കൈമാറുകയാണ് സർക്കാർ. ഇത് രാജ്യത്തെ ജനങ്ങളെ വീണ്ടും അടിമത്തത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേലിന്റെ അദ്ധ്യക്ഷതയിൽ, ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് ശ്രീനിവാസൻ, ട്രഷറർ കെ. എസ്. രഘുനാഥൻ നായർ, പി. ഡി. വിജയൻ നായർ, ഷാജി തെളളകം, സത്യൻ വി. കൃഷ്ണൻ, പി. കെ. നാണപ്പൻ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ