കേരള സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

കേരള സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 
തിരു.: കേരള സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച്, അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
      ഒക്ടോബര്‍ 4 മുതല്‍ 6 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.
      നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. ഒക്ടോബര്‍ 6 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.
     അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും പെർമനൻ്റ് അഡ്മിഷൻ എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (ടി.സി. ഉൾപ്പടെ) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.
      കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
       ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021 എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം
       എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഒക്ടോബര്‍ 4 മുതല്‍ 6 വരെയാണ് കോളേജ് പ്രവേശനം. റാങ്ക് ലിസ്റ്റില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും പേരിനു നേര്‍ക്ക് കോളേജില്‍ കൗണ്‍സിലിംഗിനായി ഹാജരാകേണ്ട തീയതിയും സമയവും നല്‍കിയിട്ടുണ്ട്.
     റാങ്ക് ലിസ്റ്റില്‍ ഹാജരാകാന്‍ സമയം തന്നിട്ടുള്ളവര്‍ മാത്രമേ കോളേജില്‍ ഹാജരാകാവൂ. ആദ്യ 100 റാങ്ക് വരെയുള്ളവര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിംഗ് നടത്തുന്നത്. സീറ്റുകള്‍ ബാക്കിയാവുന്ന പക്ഷം മാത്രം രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തുന്നതാണ്. അതിനുള്ള തീയതിയും സമയവും പിന്നീട് അറിയിക്കും.
      എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട ഓതറൈസേഷൻ ലെറ്റർ എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ കോളേജില്‍ ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിങ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കില്‍ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കില്ല.
     ഓരോ കോഴ്‌സിനും നിശ്ചിത എണ്ണം സീറ്റുകള്‍ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഉള്ളത്. സീറ്റുകളുടെ എണ്ണം കോളേജില്‍ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നതും കൗണ്‍സിലിംഗിന് സമയം അനുവദിച്ചു എന്നതും കൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
      അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ അലോട്ട്‌മെന്റ് മുഖേന മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുള്ളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിച്ചു എന്ന് ഉറപ്പായാല്‍ മാത്രം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍, അലോട്ട്‌മെന്റിലൂടെ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിങ്ങില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല.
     അഡ്മിഷന്‍ ലഭിക്കുന്നവര്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അവരുടെ പ്രൊഫൈലില്‍ നിന്നും ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഇതിനുള്ള ലിങ്ക് കോളേജില്‍ നിന്നും ആക്റ്റീവ് ആക്കി നല്‍കും. യൂണിവേഴ്‌സിറ്റി ഫീസിന്റെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസ്സില്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം കോളേജില്‍ അടക്കേണ്ട നിശ്ചിത ഫീസും ഒടുക്കേണ്ടതാണ്. താത്കാലിക അഡ്മിഷന്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക.

കേരളസര്‍വകലാശാല എം.എഡ്. പ്രവേശനം 2021 – 2022
      കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലെ 2021 – 2022 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എഡ്. പ്രവേശനത്തിന് അതാത് കോളേജുകളില്‍ നിന്നും അപേക്ഷാഫോം വിതരണം ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 11. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
      കേരള സര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ അവസാന വര്‍ഷ ബി.എ. (ആനുവല്‍) പാര്‍ട്ട് മൂന്ന് മെയിന്‍ മലയാളം, ഹിന്ദി, സംസ്‌കൃതം സ്‌പെഷ്യല്‍, ഫിലോസഫി, പൊളിറ്റിക്‌സ്, ഹിസ്റ്ററി പരീക്ഷകളുടേയും, ബി.എ. അഫ്‌സല്‍-ഉല്‍-ഉലാമ അവസാന വര്‍ഷ പരീക്ഷയുടേയും (ഏപ്രില്‍ 2021 സെഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണ്ണയത്തിനും ഒക്‌ടോബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
      കേരള സര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ എം.ഫില്‍. ഹിസ്റ്ററി 2019 – 2020 ബാച്ച്, 2021 ജൂണില്‍ നടത്തിയ എം.കോം. 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
     കേരള സര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്‌സി. ഹോം സയന്‍സ് (ഫുഡ് & ന്യൂട്രീഷ്യന്‍, ഫാമിലി റിസോഴ്‌സ് മാനേജ്‌മെന്റ്, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് ആന്റ് എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍
       കേരള സര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2021 ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
    കേരള സര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് 2021 സെപ്റ്റംബര്‍ 5 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
     കേരള സര്‍വകലാശാല 2021 സെപ്റ്റംബര്‍ 27 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്.‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ കെമിസ്ട്രി (കോംപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 7 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ഒക്‌ടോബര്‍ 5 ന് ആലപ്പുഴ എസ്.ഡി.വി. കോളേജില്‍ വച്ച് നടത്താനിരുന്ന ബി.എസ്‌.സി. ബയോടെക്‌നോളജി (350) നാലാം സെമസ്റ്റര്‍ കെമിസ്ട്രി – (കോര്‍) പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 7 ന് അതേ പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.
     കേരള സര്‍വകലാശാലയുടെ 2021 ഒക്‌ടോബര്‍ 5 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. മ്യൂസിക് (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2016, 2015 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍
     കേരള സര്‍വകലാശാല 2021 ഒക്‌ടോബര്‍ 5 ന് ആരംഭിക്കാനിരുന്ന പിഎച്ച്.ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷ (ജൂലൈ 2021 സെഷന്‍) 2021 ഒക്‌ടോബര്‍ 25, 26, 27, 28 തീയതികളില്‍ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന
      കേരള സര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം. ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ്, 2020 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി എന്നീ പരീക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (C.sP.III – മൂന്ന്) സെക്ഷനില്‍ ഒക്‌ടോബര്‍ 4 മുതല്‍ 12 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
     കേരള സര്‍വകലാശാലയുടെ ബി.കോം. (എസ്.ഡി.ഇ.) അഞ്ചാം സെമസ്റ്റര്‍ (ഏപ്രില്‍ 2021) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ 8 വരെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഫ്‌ലൈനായി അപേക്ഷിക്കാം.

യു.ഐ.എം. – എം.ബി.എ. കൗണ്‍സിലിംഗ്
     കേരള സര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്ക് 2021 – 23 വര്‍ഷത്തെ പ്രവേശനത്തിനുളള കൗണ്‍സിലിംഗ് കാര്യവട്ടത്തെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഒക്‌ടോബര്‍ 4 മുതല്‍ നടത്തുന്നതാണ്. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് www. admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഒന്നാം വര്‍ഷ ബി.ടെക്. – എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
       കേരള സര്‍വകലാശാലയുടെ കീഴിലുളള കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള 4 എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് (ഇ.സി.ഇ – 3 & ഐ.ടി. – 1) അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് www. ucek.in സന്ദര്‍ശിക്കുക. ഫോണ്‍: 9447125125, 8129602033, 9388011160

ലൈബ്രറി അസിസ്റ്റന്റ് – ഇന്റര്‍വ്യൂ
    കേരള സര്‍വകലാശാലയുടെ കീഴിലുളള വിവിധ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഒക്‌ടോബര്‍ 11, 12, 13 തീയതികളില്‍ കേരളസര്‍വകലാശാല പാളയം സെനറ്റ് ഹാള്‍ ക്യാമ്പസില്‍ വച്ച് നടത്തുന്നു. ആയതിലേക്കുളള അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ ഇ-മെയിലില്‍ ലഭ്യമാക്കുന്നതാണ്.

എസ്.സി, എസ്.ടി. സീറ്റ് ഒഴിവ്
    കേരള സര്‍വകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളില്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, എം.എസ്‌സി. ഡെമോഗ്രഫി, ആക്ച്ചൂറിയല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ അക, എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഇ,ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
     കേരള സര്‍വകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളില്‍ എം.എ. ജര്‍മന്‍, റഷ്യന്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, എം.എസ്‌സി. കംപ്യൂട്ടേഷണല്‍ ബയോളജി, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷന് ടഇ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
      കേരള സര്‍വകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളില്‍ എം.എ. സോഷ്യോളജി, ഫിലോസഫി, ഇക്കണോമിക്‌സ്, ഹിന്ദി, പൊളിറ്റിക്കല്‍സയന്‍സ്, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കംപ്യൂട്ടേഷന്‍, അപ്ലൈഡ് അക്വാകള്‍ച്ചര്‍, എം.എസ്‌സി. ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ബയോഡൈവേഴ്‌സിറ്റി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ബയോ കെമിസ്ട്രി, ഫിസിക്‌സ്, എം.കോം. ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്, എം.എല്‍.ഐ.എസ്.സി. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

Post a Comment

أحدث أقدم