മഴക്കെടുതി; അടിയന്തിര സഹായമെത്തിക്കണമെന്ന് കുരുവിള മാത്യൂസ്.
മുണ്ടക്കയം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായവരുടെ ആശ്രിതർക്കും, വീടും ജീവനോപാധിയും നഷ്ടമായവർക്കും അടിയന്തിര നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ സംസ്ഥാന നിർവ്വാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രളയ കാലത്ത് ക്യാമ്പുകളിൽ എത്തിയവർക്ക് പതിനായിരം രൂപ അടിയന്തിര സഹായമായി നൽകിയിരുന്നു. ഇക്കുറി ഇതുവരെ യാതൊരു വിധ സഹായവും നൽകുന്നതിന് നടപടി സ്വീകരിക്കാത്തത് പ്രധിഷേധാർഹമാണ്. മഴക്കെടുതി മൂലമുള്ള നഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും പലയിടത്തും നടക്കുന്നില്ല എന്നും കുരുവിള മാത്യൂസ് തുടർന്ന് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കാനുള്ളതാണന്ന് ഒർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ