ലക്നൗ ∙ ലഖിംപുർ ഖേരിയിൽ കർഷകര്‍ക്കു നേരെ കാർ ഇടിച്ചു കയറ്റിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. ലഖിംപുർ ക്രൈം ബ്രാഞ്ച് ഓഫിസിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ആശിഷ് എത്തിയത്. ആശിഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണു സൂചന. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെയാണ് ആശിഷ് അകത്തേക്കു കയറിയതെന്നും വിവരമുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആശിഷിനോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകുന്നത് ശനിയാഴ്ച വരെ നീട്ടിക്കൊണ്ടുപോയി. ഇന്ന് ആശിഷ് പൊലീസിന് മുന്നിലെത്തുമെന്ന് പിതാവ് അജയ് മിശ്ര അറിയിച്ചിരുന്നു. നിരപരാധിയാണെന്നു തെളിയിക്കുന്ന രേഖകൾ പൊലീസിനു കൈമാറുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ