തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭമില്ല; പൂജവെപ്പ് മാത്രം.

തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭമില്ല; പൂജവെപ്പ് മാത്രം.
തിരൂർ: കോവിഡ് വ്യാപനം കുറയാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഇക്കുറിയും തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭവും കലാപരിപാടികളും ഉണ്ടാവില്ല. എന്നാല്‍ പൂജവെപ്പിനുള്ള സൗകര്യമുണ്ടാവും. വിദ്യാരംഭത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ട്രസ്റ്റ് ചെയര്‍മാന്‍ എം. ടി. വാസുദേവന്‍ നായരുടെ വിഡിയോ സന്ദേശം ഓണ്‍ലൈനായി നല്‍കും. ഒക്ടോബര്‍ 13, 14, 15 തീയതികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവും.
      ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് 7510166725 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര് വിലാസം, ഫോണ്‍ നമ്പർ എന്നിവ അയയ്ക്കേകേണ്ടതാണ്. 100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 2422213, 2429666 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

Post a Comment

أحدث أقدم