വിക്ടേഴ്‌സ് ചാനലില്‍ റഗുലര്‍ ക്ലാസ്സുണ്ടാവില്ല.
ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, ബുധന്‍ മുതല്‍ വെള്ളി വരെ കൈറ്റ് വിക്ടേഴ്‌സില്‍ ചാനലില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഈ മൂന്നു ദിവസങ്ങളില്‍ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകള്‍ പുന:സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ്സുകള്‍ക്കായി ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീക്കുന്നതായിരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ