വയലാർ രാമവർമ്മ പുരസ്കാരം ബെന്യാമന്.

വയലാർ രാമവർമ്മ പുരസ്കാരം ബെന്യാമന്.
തിരു.: നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്കാരം ബെന്യാമന്. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശിൽപ്പവുമാണ് ജേതാവിന് ലഭിക്കുക.
കെ. ആർ. മീര, ജോർജ്ജ് ഓണക്കൂർ, സി. ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. ഒക്ടോബർ 27നാണ് പുരസ്കാര ദാന ചടങ്ങ്.
       അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും, പുരസ്കാരം സാഹിത്യത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതിനെ പറ്റി തന്നെ ബോധവാനാക്കുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. ഇന്നോളം എഴുതിയിട്ടുള്ള നോവലുകളിൽ, എറ്റവും ആത്മാംശമുള്ള നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Post a Comment

വളരെ പുതിയ വളരെ പഴയ