വിളക്കിത്തല നായർ യുവജന ഫെഡറേഷൻ സംസ്ഥാന വാർഷികസമ്മേളനം നടത്തി.

വിളക്കിത്തല നായർ യുവജന ഫെഡറേഷൻ സംസ്ഥാന വാർഷികസമ്മേളനം നടത്തി.
ചങ്ങനാശ്ശേരി: വിളക്കിത്തല നായർ യുവജന ഫെഡറേഷൻ സംസ്ഥാന വാർഷിക സമ്മേളനം, ളായിക്കാട് ഹെഡ് ഓഫീസിൽ നടന്നു. വിളക്കിത്തല നായർ സമാജം സംസ്ഥാന പ്രസിഡന്റ്‌ എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വി.എൻ.വൈ.എഫ്. പ്രസിഡന്റ്‌ സജീവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഭഗത്കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി.എൻ.എസ്. ജനറൽ സെക്രട്ടറി റ്റി. ബിജു, വൈസ് പ്രസിഡന്റ്‌ കെ. സുരേഷ് കുമാർ, രജിസ്ട്രാർ റ്റി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
         വി.എൻ.വൈ.എഫ്. പുതിയ സംസ്ഥാന ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് : ഭഗത് കുമാർ ബി. (കൊല്ലം), വൈസ് പ്രസിഡന്റുമാർ : വിശാഖ് (മീനച്ചിൽ), ആനന്ദ് (അടൂർ), സെക്രട്ടറി: മനുരാജ് (അമ്പലപ്പുഴ), ജോയിൻ സെക്രട്ടറിമാർ : അജിൻ തമ്പി (മീനച്ചിൽ), പ്രതീക് ജി. കൃഷ്ണൻ (മല്ലപ്പള്ളി), ട്രഷറർ : അനീഷ് രാജ് (അമ്പലപ്പുഴ), കമ്മറ്റി അംഗങ്ങൾ : വിനോദ് (കോട്ടയം), മനു രവി (മീനച്ചിൽ), സായി സുരേഷ് (ചങ്ങനാശ്ശേരി), അരവിന്ദ് (ചങ്ങനാശ്ശേരി), വിനോദ് (ചങ്ങനാശ്ശേരി), മനോജ് (കോട്ടയം), ശ്യാം കൃഷ്ണൻ (മല്ലപ്പള്ളി), വരുൺ (ചങ്ങനാശ്ശേരി).

Post a Comment

വളരെ പുതിയ വളരെ പഴയ