ഹരിതയെ കോളേജിൽ ഒതുക്കി, മുസ്‍ലിം ലീഗ്.
മലപ്പുറം: ഹരിത വിവാദം കെട്ടടങ്ങിയെന്ന് മുസ്‍ലിം ലീഗ് നേതൃത്വം. ഹരിത സംഘടന കോളജ് കമ്മിറ്റികൾ മാത്രമായി ക്യാമ്പസുകളിൽ ചുരുക്കി. പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാൻ തീരുമാനിച്ചു.
പാർട്ടിക്ക് എതിരായ വിമർശനങ്ങൾക്കും ഉടൻ നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാകില്ല. ഇതോടെ മുസ്ലിം സമുദായത്തിലും മുസ്ലിം രാഷട്രീയത്തിലും സ്ത്രീകൾക്ക് കാര്യമായി ഒരു റോളുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു.
കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗ് നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചു. യു.ഡി.എഫ് നേതൃത്വം ഇങ്ങനെ പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ലീഗ് കൈയ്യും കെട്ടി കാഴ്ച്ചക്കാരായി നിൽക്കേണ്ട കാര്യമില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാത്തതിൽ ലീഗിന് അമർഷമുണ്ട്.
തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്നാനാണ് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപ്പെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികൾ രൂപീകരിക്കാകാനും ധാരണയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ