ഗാന്ധിജയന്തി: ഒരു മാസത്തെ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് ഒൻപതിനു തുടക്കമാകും.
ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരിയിൽ മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും.
കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലാ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ഒരു മാസം നീളുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം ഒക്്ടോബർ ഒൻപതിന് രാവിലെ 10ന് ചങ്ങനാശ്ശേരി ഇ.എം.എസ്. ടൗൺഹാളിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ: പി. കെ. ജയശ്രീ, ചങ്ങനാശേരി നഗസഭാദ്ധ്യക്ഷ സന്ധ്യ മനോജ്, നഗരസഭാംഗം കെ. എം. നജിയ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ റ്റി. എ. അശോക് കുമാർ, വിമുക്തി മിഷൻ ജില്ലാ മാനേജർ സോജൻ സെബാസ്റ്റ്യൻ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളായ കെ. എം. രാധാകൃഷ്ണപിള്ള, അഡ്വ. എം. മധുരാജ് എന്നിവർ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ