തുലാമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.

തുലാമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.
ശബരിമല: തുലാമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദർശനത്തിന് വെർച്വൽ ക്യൂ വഴിയാണ് ബുക്കിംഗ്. ഈ മാസം 21 വരെയാണ് പൂജകൾ. നാളെ മുതൽ മുതൽ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. പ്രതിദിനം 15,000 പേർക്കാണ് പ്രവേശനം. ഇതിനായി പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ സർട്ടിഫിക്കറ്റും അല്ലാത്തവർ ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം.
     അതേ സമയം, 41 ദിവസം മുൻകൂട്ടി വ്രതമെടുക്കേണ്ട ഭക്തർക്ക്, നട തുറക്കുന്നതിന് കുറേ ദിവസങ്ങൾ മാത്രം മുമ്പ് ആരംഭിക്കുന്ന വെർച്ച്വൽ ക്യൂ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രണ്ട് മാസം മുമ്പെങ്കിലും ക്യൂ ബുക്ക് ചെയ്യുവാനുള്ള അവസരം ലഭിച്ചാൽ മാത്രമേ, ബുക്കിംഗ് ഉറപ്പിച്ചതിന് ശേഷം, വ്രതമാരംഭിക്കുവാൻ ഭക്തർക്ക് കഴിയുകയുള്ളൂ. മുൻകൂട്ടി വ്രതമാരംഭിക്കുന്ന പലർക്കും യഥാസമയം ബുക്കിംഗ് ലഭിക്കാതെ വരുമോയെന്ന ആശങ്കയുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ