കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കില്ല. രണ്ടു ഡോസ് വാക്സിനെടുക്കാത്തവർക്ക് പൊതുഇടങ്ങളിൽ പ്രവേശനം നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനയാത്ര, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള യാത്രകള്‍, വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം സ്ഥാപനങ്ങളിലെ പ്രവേശനത്തിനും വിലക്കുണ്ടാവും. രണ്ടു ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഈ മാസം 10ന് പുലർച്ചെ ആറു മണി മുതലാണ് ഈ വ്യവസ്ഥ നിലവിൽ വരിക. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഈ തീയതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തേ കൊവിഡ് ബാധിച്ച് ഒരു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ വാക്സിനേഷന് ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിബന്ധനയിലും ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടു ഡോസ് എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനവും അനുവദിക്കില്ല.
إرسال تعليق