ഇന്ന് 5 വീതം ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്.
തിരു.: ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് (അതിശക്തമായ മഴസാധ്യത) പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് (ശക്തമായ മഴസാധ്യത) ഉണ്ട്. നവംബർ 3 വരെ മഴ തുടർന്നേക്കും. ആറിനും 11നും ഇടയ്ക്ക് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിനും രണ്ടാഴ്ച പതിവിലേറെ മഴയ്ക്കും സാധ്യതയുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ