ശബരിമല തീർത്ഥാടനം; ആദ്യ ദിനത്തിൽ പ്രവേശനാനുമതി 25,000 പേർക്ക്​.

ശബരിമല തീർത്ഥാടനം; ആദ്യ ദിനത്തിൽ പ്രവേശനാനുമതി 25,000 പേർക്ക്​.
ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യ ദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പമ്പാ സ്നാനത്തിനും അനുമതി നൽകി. നവംബർ 16 ആണ് ശബരിമല തീർത്ഥാടനം ആരംഭിക്കുക. രണ്ട് ഡോസ് വാക്‌സിനെടുത്തവരോ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ആണ് പ്രവേശനാനുമതി.
      നെയ്യഭിഷേകം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി നടത്താനും വെര്‍ച്വല്‍ ക്യൂ തുടരാനും സര്‍ക്കാര്‍ തീരുമാനമായി. തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ വരെ പോകാം. വെർച്ച്വൽ ക്യൂ സംവിധാനം തുടരാനാണ്​ തീരുമാനം. ബുക്കിങ് കൂട്ടുമെന്നും സന്നിധാനത്തെ ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
      അതേസമയം, കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തീര്‍ത്ഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം, ആർടിപിസിആർ പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പും റവന്യൂ, ദേവസ്വം വകുപ്പും സംയുക്തമായി കർമ്മപദ്ധതി തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم