കോ​വി​ഡ് 19 മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ലി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​മാ​യു​ള്ള അപേക്ഷ നാളെ മു​ത​ല്‍.

കോ​വി​ഡ് 19 മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ലി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​മാ​യു​ള്ള അപേക്ഷ നാളെ മു​ത​ല്‍.
തിരു.: കേ​ര​ള സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് മരണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ പ്രകാ​രം കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും ഐ​സി​എം​ആ​റി​ന്‍റെ​യും പുതു​ക്കി​യ മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​ടെ അടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​തി​യ സംവിധാ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്.
      ഇ-​ഹെ​ല്‍​ത്ത് കോ​വി​ഡ് 19 ഡെ​ത്ത് ഇ​ന്‍​ഫോ പോ​ര്‍​ട്ട​ല്‍ മു​ഖേ​ന​യാ​ണ് മരണനി​ര്‍​ണ്ണ​യ​ത്തി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​മാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ആ​ദ്യ​മാ​യി കോ​വി​ഡ് 19 ഡെ​ത്ത് ഇ​ന്‍​ഫോ പോര്‍​ട്ട​ലി​ല്‍ (covid19.kerala.gov.in/deathinfo) കയറി കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ലിസ്റ്റി​ല്‍ പേ​ര് ഉ​ണ്ടോ​യെ​ന്ന് ഉ​റ​പ്പ് വരുത്തു​ക. ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍ ഉണ്ടെ​ങ്കി​ല്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മതി​യാ​കും.

എ​ങ്ങ​നെ അ​പേ​ക്ഷി​ക്ക​ണം ?
     ആ​ദ്യ​മാ​യി covid19.kerala.gov.in/deathinfo എ​ന്ന ലി​ങ്കി​ല്‍ ക​യ​റി അ​പ്പീ​ല്‍ റി​ക്വ​സ്റ്റി​ല്‍ ക്ലിക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ കാ​ണു​ന്ന പേ​ജി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ടൈ​പ്പ് ചെയ്ത് ഒ​ടി​പി ന​മ്പ​റി​നാ​യി ക്ലി​ക്ക് ചെയ്യു​ക. മൊ​ബൈ​ലി​ല്‍ ല​ഭി​ക്കു​ന്ന ഒടിപി ന​മ്പ​ര്‍ ന​ല്‍​കി വെ​രി​ഫൈ ക്ലി​ക്ക് ചെ​യ്യ​ണം. എ​ന്ന ലി​ങ്കി​ല്‍ ക​യ​റി അ​പ്പീ​ല്‍ റി​ക്വ​സ്റ്റി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ കാ​ണു​ന്ന പേ​ജി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ടൈ​പ്പ് ചെ​യ്ത് ഒ​ടി​പി ന​മ്പ​റി​നാ​യി ക്ലിക്ക് ചെ​യ്യു​ക. മൊ​ബൈ​ലി​ല്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​മ്പ​ര്‍ ന​ല്‍​കി വെ​രി​ഫൈ ക്ലിക്ക് ചെ​യ്യ​ണം.
     ഇ​നി വ​രു​ന്ന പേ​ജി​ല്‍ കൃ​ത്യ​മാ​യ വിവ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​താ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ കീ ​ന​മ്പ​ര്‍ ടൈ​പ്പ് ചെ​യ്ത് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി അ​പ് ലോ​ഡ് ചെ​യ്യ​ണം. മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ ഇ​ട​തു​വ​ശ​ത്ത് മു​ക​ളി​ല്‍ ആ​ദ്യം കാ​ണു​ന്ന​താ​ണ് കീ ​ന​മ്പ​ര്‍.
     ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ലഭിച്ച മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ പേ​ര്, വയ​സ്, ജെ​ന്‍​ഡ​ര്‍, പി​താ​വി​ന്‍റേ​യോ മാതാ​വി​ന്‍റേ​യോ ഭ​ര്‍​ത്താ​വി​ന്‍റേ​യോ പേര്, ആ​ശു​പ​ത്രി രേ​ഖ​ക​ളി​ലെ മൊബൈ​ല്‍ ന​മ്പ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ അ​ഡ്ര​സ്, ജി​ല്ല, ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ പേര്, മ​ര​ണ ദി​വ​സം, മ​ര​ണ സ്ഥ​ലം, മരണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ജി​ല്ല, മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, മ​ര​ണം സ്ഥി​രീ​ക​രി​ച്ച ആ​ശു​പ​ത്രി എ​ന്നി​വ ന​ല്‍​ക​ണം. ഇ​തോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ലെ രേഖ​ക​ളു​ടെ കോ​പ്പി​യും അ​പ് ലോ​ഡ് ചെ​യ്യ​ണം. അ​വ​സാ​ന​മാ​യി അ​പേ​ക്ഷ​ക​ന്‍റെ വി​വ​ര​ങ്ങ​ളും ന​ല്‍​ക​ണം.
     അ​പേ​ക്ഷ​ക​ന്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടും ഒ​ത്ത് നോ​ക്കി​യ​തി​ന് ശേ​ഷം സ​ബ്മി​റ്റ് ചെ​യ്യ​ണം. വി​ജ​യ​ക​ര​മാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​തി​ന് ശേ​ഷം അപേ​ക്ഷാ ന​മ്പ​ര്‍ അ​പേ​ക്ഷ​ക​ന്‍റെ മൊബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന​താ​ണ്.
      വി​ജ​യ​ക​ര​മാ​യി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ പ്രോ​സ​സിം​ഗി​നാ​യി മ​ര​ണം സ്ഥി​രീ​ക​രി​ച്ച ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍​ന്ന് അം​ഗീ​കാ​ര​ത്തി​നാ​യി ജി​ല്ലാ കോ​വി​ഡ് മ​ര​ണ നി​ര്‍​ണ​യ സ​മി​തി​ക്കും (സി​ഡി​എ​സി) അ​യ​ക്കു​ന്നു. പു​തി​യ ഐ​സി​എം​ആ​ര്‍ മാ​ര്‍​ഗ്ഗനി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ലാ കോ​വി​ഡ് മ​ര​ണ നി​ര്‍​ണ​യ സ​മി​തി (സി​ഡി​എ​സി) അം​ഗീ​കാ​ര​ത്തി​ന് ശേ​ഷം പുതി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​ണ്.

ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ സ്ഥി​തി​യ​റി​യാ​ന്‍, അ​പ്പീ​ല്‍ റി​ക്വ​സ്റ്റി​ല്‍ ക്ലി​ക്ക് ചെയ്ത് ചെ​ക്ക് യു​വ​ര്‍ റി​ക്വ​സ്റ്റ് സ്റ്റാ​റ്റ​സി​ല്‍ ക​യ​റി​യാ​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ സ്ഥി​തി​യ​റി​യാ​വു​ന്ന​താ​ണ്. മ​ര​ണ ദിവ​സ​വും അ​പേ​ക്ഷാ ന​മ്പ​രോ അ​ല്ലെ​ങ്കി​ല്‍ മു​മ്പ് ന​ല്‍​കി​യ അ​പേ​ക്ഷ​ക​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​രോ നി​ര്‍​ബ​ന്ധ​മാ​യും ന​ല്‍​ക​ണം. ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ അ​പേ​ക്ഷ​യു​ടെ സ്ഥി​തി​യ​റി​യാ​ന്‍ സാ​ധി​ക്കും.

ഐ​സി​എം​ആ​ര്‍ മാ​തൃ​ക​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി എ​ങ്ങ​നെ അ​പേ​ക്ഷി​ക്ക​ണം?
      covid19.kerala.gov.in/deathinfo എന്ന ലി​ങ്കി​ല്‍ ക​യ​റു​ക. ഐ​സി​എം​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റി​ക്വ​സ്റ്റി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. പ​ഴ​യ​തു​പോ​ലെ മൊ​ബൈ​ല്‍ നമ്പ​രും ഒ​ടി​പി ന​മ്പ​രും ന​ല്‍​ക​ണം.
      ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ മ​ര​ണ രജി​സ്‌​ട്രേ​ഷ​ന്‍ കീ ​ന​മ്പ​ര്‍ ടൈ​പ്പ് ചെയ്ത് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോപ്പി അ​പ് ലോ​ഡ് ചെ​യ്യ​ണം. കൂ​ടാ​തെ ഇ​തി​ന് മു​മ്പ് ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നും കി​ട്ടി​യ ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റ് ന​മ്പ​രും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി​യും ന​ല്‍​ക​ണം.
      സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ പേ​ര്, പി​താ​വി​ന്‍റേ​യോ മാ​താ​വി​ന്‍റേ​യോ ഭ​ര്‍​ത്താ​വി​ന്‍റേ​യോ പേ​ര്, വയ​സ്, മ​ര​ണ ദി​വ​സം, മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ജി​ല്ല, മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നല്‍​കി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, അ​പേ​ക്ഷ​ക​ന്‍റെ വി​വ​രം എ​ന്നി​വ നല്‍​ക​ണം. വേ​ണ്ട തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി സ​ബ്മി​റ്റ് ചെ​യ്യാം. വി​ജ​യ​ക​ര​മാ​യി സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ അ​പേ​ക്ഷാ ന​മ്പ​ര്‍ ല​ഭി​ക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ