മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള (MPRAK) കോട്ടയം യൂണിറ്റ് സമ്മേളനം.
കോട്ടയം: സംഘടനയുടെ കോട്ടയം യൂണിറ്റ് രൂപീകരണ സമ്മേളനവും, യൂണിറ്റ് ഭാരവാഹികളുടെ തെരഞ്ഞടുപ്പും 19/09/2021 (ഞായർ) 3 മണിക്ക് ഊട്ടി ലോഡ്ജിൽ വച്ച് നടന്നു. സമ്മേളനത്തിൽ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബേബി കുടയംപടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഷിഹാബ് ഒ. ഐ. സ്വാഗതം ആശംസിച്ചു. സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് എം.പി.ആർ.എ.കെ മുൻ സംസ്ഥാന പ്രസിഡന്റും, രക്ഷാധികാരിയുമായ ഷിഹാൻ ബഷി സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും, കൊല്ലം ജില്ലാ പ്രസിഡന്റുമായ സാജിത് ഓച്ചിറ മുഖ്യ പ്രഭാഷണം നടത്തുകയും മെമ്പർഷിപ് കാർഡ് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് കോട്ടയം യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സജി ടി. കോരുള്ള, ജില്ലാ കമ്മറ്റി മെമ്പർ എസ്. രഞ്ജിത് എന്നിവർ ആശംസ പ്രസംഗം നടത്തി.
കോട്ടയം യൂണിറ്റ് ഭാരവാഹികളായി
യൂണിറ്റ് പ്രസിഡന്റ് - സിയാദ് റോയൽ
ജനറൽ സെക്രട്ടറി - നൗഷാദ്, സൂം
ട്രഷറർ - അനീഷ് ആൽഫ എന്നിവരെ തെരെഞ്ഞെടുത്തു. സുധീഷ് പാലാ കൃതജ്ഞത പറഞ്ഞു.
إرسال تعليق