ഒന്നാം ഡോസ് വാക്സിന് അവസാന അവസരം ഒരിക്കൽക്കൂടി.
കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിൽ 96.3% പേർ ഒന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 18 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ലാത്തവർക്ക് സെപ്തംബർ 20, 21 തീയതികളിൽ കൂടി കേന്ദ്രങ്ങളിൽ നേരിട്ടെത്തി കോവിഡ് വാക്സിൻ സ്വീകരിക്കാം. എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്.
സെപ്റ്റംബർ 16, 17, 18 തീയതികളിൽ 25,000 പേർ കൂടി ഒന്നാം ഡോസ് സ്വീകരിച്ചു. അവശേഷിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിൻ സ്വീകരിക്കേണ്ടതാണ്. ജില്ലയിൽ 18 വയസിനു മുകളിൽ വാക്സിൻ സ്വീകരിക്കേണ്ട 14.84 ലക്ഷം പേരിൽ 14,29,718 (96.3%) പേർ ഒന്നാം ഡോസ് സ്വീകരിച്ചു. അവശേഷിക്കുന്ന 55,000 (3.7%) പേരിൽ ഭൂരിപക്ഷവും കോവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തതിനാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്.
വിവിധ തരത്തിലുള്ള അലർജി ഉള്ളതു മൂലം വാക്സിൻ സ്വീകരിക്കാൻ കഴിയാതിരുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിൻ എടുക്കാവുന്നതാണ്. കോവിഡ്ഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്ക് എല്ലാ കേന്ദ്രങ്ങളിലും നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ