സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ.
തിരു.: ഇരുപത്തി ഒൻപതാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ 2020 പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം അശ്വതി ശ്രീകാന്ത് നേടി. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അവാർഡ്. ‘കഥയറിയാതെ’ എന്ന പരമ്പരയിലൂടെ ശിവജി ഗുരുവായൂർ മികച്ച നടനുള്ള അവാർഡും സ്വന്തമാക്കി. മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്.
മറ്റ് പുരസ്കാരങ്ങൾ :-
കഥാ വിഭാഗം
മികച്ച നടി- അശ്വതി ശ്രീകാന്ത് (ചക്കപ്പഴം - ഫ്ലവേഴ്സ്)
മികച്ച നടൻ – ശിവജി ഗുരുവായൂർ (കഥയറിയാതെ - ഫ്ലവേഴ്സ്)
മികച്ച രണ്ടാമത്തെ നടി- ശാലു കുര്യൻ (അക്ഷരത്തെറ്റ് - മഴവിൽ മനോരമ)
മികച്ച രണ്ടാമത്തെ നടൻ- റാഫി (ചക്കപ്പഴം - ഫ്ലവേഴ്സ്)
മികച്ച ഹാസ്യപരിപാടി- മറിമായം (മഴവിൽ മനോരമ)
മികച്ച ബാലതാരം- ഗൗരി മീനാക്ഷി (ഒരിതൾ - ദൂരദർശൻ)
മികച്ച ടെലിഫിലിം- കള്ളൻ മറുത (
മികച്ച കഥാകൃത്ത്- അർജുൻ കെ. (കള്ളൻ മറുത)
മികച്ച ഛായാഗ്രാഹകൻ- ശരൺ ശശിധരൻ (കള്ളൻ മറുത)
മികച്ച ടിവി ഷോ- റെഡ് കാർപെറ്റ് (അമൃത)
മികച്ച ഹാസ്യാഭിനേതാവ്- രശ്മി ആർ. (കോമഡി മാസ്റ്റേഴ്സ് - അമൃത)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി - രണ്ടും മഴവിൽ മനോരമ)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- മീര
കഥേതര വിഭാഗം
മികച്ച അവതരണം- രാജശ്രീ വാര്യർ (സൗമ്യം, ശ്രീത്വം, ഭാവദ്വയം) ദൂരദർശൻ, ബാബു രാമചന്ദ്രൻ (വല്ലാത്തൊരു കഥ - ഏഷ്യാനെറ്റ് ന്യൂസ്)
മികച്ച അവതാരകൻ / ഇന്റർവ്യൂവർ- കെ. ആർ. ഗോപീകൃഷ്ണൻ (24 ന്യൂസ്)
മികച്ച വാർത്താ അവതാരക - രേണുജ എൻ. ജി. (ന്യൂസ് 18)
മികച്ച കമന്റേറ്റർ - സി. അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ - ഏഷ്യാനെറ്റ് ന്യൂസ്)
മികച്ച ഡോക്യുമെന്ററി - നന്ദകുമാർ തോട്ടത്തിലിന്റെ ദി സീ ഓഫ് എക്റ്റസി.
മികച്ച ന്യൂസ് ക്യാമറാമാൻ - ജെയ്ജി മാത്യു (മനോരമ ന്യൂസ് )
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്- മുഹമ്മദ് അസ്‌ലം (മീഡിയ വൺ)
മികച്ച ടിവി ഷോ (കറന്റ് അഫയേഴ്സ്)- സ്പെഷൽ കറസ്‌പോണ്ടന്റ് (അപർണ്ണ കുറുപ്പ് - ന്യൂസ് 18 കേരളം)
മികച്ച കുട്ടികളുടെ പരിപാടി- ഫസ്റ്റ്ബെൽ, (കൈറ്റ് വിക്ടേഴ്സ്), കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് ബി. എസ്. രതീഷ് തയ്യാറാക്കിയ പരിപാടി.
കഥാ സീരിയൽ വിഭാഗത്തിലും കുട്ടികളുടെ സീരിയലിനും ഇത്തവണ അവാർഡില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ