ദേവസ്വം ബോര്‍ഡ്, പൊതുമേഖല നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി.
തിരു.: പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരുമാസത്തിനകം പോലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഇതനുസരിച്ച് ബോര്‍ഡുകളും കോര്‍പ്പറേഷനുകളും അടക്കമുള്ള സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ മൂന്നു മാസത്തിനകം ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
നിലവില്‍ എയ്ഡഡ് ഒഴികെയുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടുന്നതിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. മൂന്ന് മാസത്തിനകം നടപടി പൂര്‍ത്തീകരിക്കണമെന്നാണ് ചട്ടം.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമൂഹിക സാമ്പത്തിക സര്‍വ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ